Indian Independence Day 2024കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 78 -ാമത് സ്വാതന്ത്ര്യ ദിന പരേഡിൽ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.
Republic Day 2024Republic Day 2024
Vehicle Flag Offജില്ലാ പോലീസിന് പുതിയതായി അനുവദിച്ച വാഹനങ്ങളുടെ Flag Off 01.04.2023 നു ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. വൈഭവ് സക്സേന IPS നിര്‍വഹിച്ചു.
District Police Chief's Chamberജില്ലാ പോലീസ് മേധാവിയുടെ പുതിയ ഓഫീസ് റൂം 03.03.2023 നു ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ചു.
Commemoration Day 2022Commemoration Day 2022
Kasaragod District Police Onam celebration 2022Kasaragod District Police Onam celebration 2022
Clean Kasaragodക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ ഓഫീസില്‍ വെച്ച് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ ക്ലാസ്സ് കൊടുക്കുന്നു, കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പരാതികള്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറാനുള്ള അവസരം കൂടിയായിരുന്നു ഇത്.
Independence Day 202275 മത് സ്വാതന്ത്ര്യ ദിനാഘോഷം കാസറഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ബഹു. തുറമുഖ, പുരാവസ്തു വകുപ്പുമന്ത്രി ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തി സമുചിതമായി ആഘോഷിച്ചു.
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി DPC കപ്പിന് വേണ്ടിയുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്ണമെന്റ്അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി DPC കപ്പിന് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 16\06\2022 മുതല്‍ 26\06\2022 വരെ നടത്തി വരികയാണ്. ഇതിനോടനുബന്ധിച്ച് 21\06\2022 നു നടന്ന മത്സരത്തില്‍ മര്‍ച്ചന്റ് യൂത്ത് വിംഗ് കാസര്‍ഗോഡും DPO ജെയിന്‍സ് കാസറഗോഡും മാറ്റുരച്ചതില്‍ മര്‍ച്ചന്റ് യൂത്ത് വിംഗ് വിജയിച്ചു. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS, കാസറഗോഡ് DySP ബാലകൃഷ്ണന്‍ നായര്‍, DySP C Branch സതീഷ് കുമാര്‍ ആലക്കല്‍ എന്നിവര്‍ കളിക്കാരെ പരിചയപെട്ടു
നീലേശ്വരം പോലീസ് സ്റ്റേഷനില്‍ “തീക്കളി” അരങ്ങേറിജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന ജനമൈത്രി പോലീസ് ഡ്രാമാ ടീമിന്റെ , മൊബൈൽ അഡിക്ഷനെക്കുറിച്ചും സോഷ്യൽ മീഡിയ ദുരുപയോഗത്തെക്കുറിച്ചും സൈബർ ചതിക്കുഴികളെക്കുറിച്ചുമുള്ള ബോധവൽക്കരണ നാടകമായ തീക്കളിയുടെ അവതരണം നീലേശ്വരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പ്രധാന അധ്യാപിക കലാ ശ്രീധറിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രകൃതിയെ തൊട്ടറിഞ്ഞ് എസ് പി സി കുട്ടികള്‍...പ്രകൃതിയെ അറിയാൻ റാണിപുരം സന്ദർശിച്ചും അശരണർക്ക് സഹായവുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC കാഡറ്റുകൾ കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 87 ഓളം SPC കാഡറ്റുകൾ ആണ് റാണിപുരം സന്ദർശിച്ചത്. കാടിനെക്കുറിച്ചും പക്ഷിമൃഗങ്ങളെ ക്കുറിച്ചും റാണിപുരത്തിന്റെ പ്രത്യേകതയെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫീസ്സർ ശ്രീമതി സിനി, ഫോറസ്റ്റ് വാച്ചർമാരായ ശ്രീ അനൂപ് ,ശ്രീ ശരത് എന്നിവർ വിശദീകരിച്ചു.
ലഹരിക്കെതിരെ “കൂടെയുണ്ട്”. ബോധവൽക്കരണവുമായി മഞ്ചേശ്വരം ജനമൈത്രി പോലീസ്കാസർഗോഡ് ജില്ല പോലീസ് നടത്തുന്ന ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസബട്ടു കടപ്പുറത്തു വച്ച് മഞ്ചേശ്വരം ജനമൈത്രി പോലീസും ഫ്രണ്ട്‌സ് മഞ്ചേശ്വരവും സംയുക്തമായി ചേർന്ന് ബോധവൽക്കരണം നടത്തി. നൂറോളം പേർ പങ്കെടുത്ത പരിപാടിയില്‍ ബഹു : മഞ്ചേശ്വരം ഐ പി എസ് എച്ച് ഒ ശ്രീ സന്തോഷ് കുമാർ ബലൂൺ പറത്തി കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.