വിദ്യാലയങ്ങളിൽ പോലീസിന്റെ ബോധവൽക്കരണ ക്ലാസ്

സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാലയങ്ങള് കേന്ദ്രീകരിച്ച് ഹോസ്ദുർഗ് ജനമൈത്രി പോലീസ് നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾക്ക് തുടക്കമായി. വിദ്യാർത്ഥികൾ നിയമവിരുദ്ധമായി വാഹനങ്ങൾ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലും ലഹരി മാഫിയകൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് നീങ്ങുവാനുള്ള സാഹചര്യവും മുന്നിൽ കണ്ടുമാണ് പോലീസ് ഇത്തരം ഒരു ക്ലാസിന് തുടക്കം കുറിച്ചത്. ചിത്താരി ജമാത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ ഏക ദിന ബോധവൽക്കരണ സദസ്സിൽ സബ്‌ ഇസ്‌പെക്ടർ കെ പി സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി വി ശ്രീജിത്ത്‌, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ് എന്നിവർ ക്ലാസെടുത്തു. സ്കൂൾ മാനേജർ സി എച്ച് കുഞ്ഞബ്ദുള്ള, പ്രിൻസിപ്പാൾ സി കെ പ്രേമചന്ദ്രൻ, ഹെഡ്മാസ്റ്റർ പി പി ബാലകൃഷ്ണൻ,സിവിൽ പോലീസ് ഓഫീസർ മാരായ രമ്യ, ദിവ്യ എന്നിവർ സംസാരിച്ചു.